പലവഴികൾ ചവിട്ടിതേഞ്ഞ ഈ ചരുപ്പുകൾക്ക് , ചില കഥകൾ നമ്മളോട് പറഞ്ഞുതരാനുണ്ട്. അമ്പലപടിയിൽ നിന്ന് തന്നെ അടിച്ചു മാറ്റിയവന്റെ കാലുകളിൽ കിടന്ന് വെപ്രാളം പൂണ്ട ചെരുപ്പുകൾ.. പ്രണയം പൂത്ത ഇടങ്ങളിൽ .. രഹസ്യങ്ങൾ മനസ്സിലടക്കിയ ചെരുപ്പുകൾ .. ആഴമുള്ള കുളങ്ങളിൽ അജ്ഞാത ശവങ്ങൾക്ക് അടയാളം പേറിയ ചെരുപ്പുകൾ ..
എന്റെ ചെരുപ്പുകൾ പുറത്ത് അഴിച്ചുവെച്ച് ഞാൻ വരുന്നു; ചില കഥകൾ നിങ്ങൾക്ക് പറഞ്ഞുതരാൻ .